Calendar

April 2024
MTWTFSS
1234567
891011121314
15161718192021
22232425262728
2930 
നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി PDF Print
Written by administrator   
Wednesday, 22 June 2011 13:09

പ്രവാസി കേരളീയ ക്ഷേമനിധി

2009ലെ പത്താം ആക്ടായി 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ട് നിയമസഭ പാസാക്കിയിട്ടുണ്ട്. അതിന്‍പ്രകാരം പ്രവാസി മലയാളികള്‍ക്കായുള്ള ക്ഷേമപദ്ധതിയും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിലേയ്ക്ക് 10 ലക്ഷം രൂപയുടെ അനാവര്‍ത്തക ചെലവു​ ഏകദേശം 9.36 കോടി രൂപയുടെ വാര്‍ഷിക ആവര്‍ത്തന ചെലവു​ ഉണ്ടാകുന്നതാണെന്ന് ഈ ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഇതേവരെ നടത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്. പ്രവാസി കേരളീയര്‍ക്ക് ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍, വൈദ്യസഹായം, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് സഹായം തുടങ്ങി മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയാണ് പ്രവാസി ക്ഷേമനിധിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍.

വിദേശ മലയാളികളുടെ കണക്കെടുപ്പ്

വിദേശങ്ങളിലും കേരളത്തിനു പുറത്ത് ഇന്ത്യക്കകത്തും താമസിക്കുന്നതായ മലയാളികളെപ്പറ്റി സമഗ്രമായ കണക്കെടുക്കുക എന്നതാണ് വിദേശമലയാളികളുടെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയുണ്ടായി. 2008-09 വര്‍ഷങ്ങളിലെ സാമ്പത്തിക മാന്ദ്യം കാരണ​ പ്രവാസി കേരളീയരിലും കൂടാതെ കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലകളിലും വളരെ പ്രതികൂലമായ ചലനം ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ പ്രവാസി കേരളീയരുടെ ക്ഷേമം ഉറപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് ആവശ്യമാണ്. ഇതിലേയ്ക്കായി 30 ലക്ഷം​ രൂപ 2009ല്‍ മൈഗ്രേഷന്‍ സര്‍വ്വേ സ്റ്റഡിയ്ക്ക് ആവശ്യമാണെന്ന് സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആഗോള സാമ്പത്തിക മാന്ദ്യംമൂലം മടങ്ങിവരുന്നവരുടെ പുനരധിവാസം

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി വളരെയധികം മലയാളികള്‍ വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. വരുംനാളുകളില്‍ അവരുടെ തിരിച്ചുവരവ് അധികരിക്കാനാണ് സാധ്യത. പ്രവാസി മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് കേരള സമൂഹത്തിനും അതിന്റെ സമ്പദ്ഘടനയിലു​ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കും. അതിനാല്‍ അവരുടെ ഫലപ്രദമായ പുനരധിവാസ​ ഉറപ്പുവരുത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതുണ്ട്. അവരുടെ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു മുമ്പായി പ്രവാസികളുടെ തിരിച്ചുവരവ് കേരള സമൂഹത്തില്‍ സൃഷ്ടിക്കുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പഠനം നടത്തേണ്ടതായിട്ടുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ പഠിച്ച് സമഗ്രമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആഗോള യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്കല്‍

വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മലയാളി യുവജനങ്ങളെ ഉള്‍പ്പെടുത്തി ആഗോള മലയാളി യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നത് ഈ വകുപ്പിന്റെ തീരുമാനമാണ്.

നിര്‍ധനരായ പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടില്‍കൊണ്ടു വരുന്നതിനുള്ള ധനസഹായം

വിദേശത്തുവെച്ചോ, കേരളത്തിന് പുറത്ത് ഇന്ത്യക്കകത്തുവെച്ചോ മരണപ്പെടുന്ന നിര്‍ധനരായ-മലയാളികളുടെ മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചെലവ് വഹിക്കുന്നതിനുവേണ്ടി മാത്രമായിട്ടാണ് ഈ ഫണ്ട് വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ അതീവ ശുഷ്ക്കാന്തിയോടെ പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ ഈ സ്കീം നടപ്പിലാക്കി വരുന്നു.



Last Updated on Thursday, 30 June 2011 12:35