Calendar

April 2024
MTWTFSS
1234567
891011121314
15161718192021
22232425262728
2930 
പദ്ധതികള്‍ PDF Print
Written by administrator   
Wednesday, 22 June 2011 12:02

വിസ തട്ടിപ്പിനെതിരായ ബോധവല്‍ക്കരണം

കേരളത്തില്‍നിന്ന് വളരെയധികം വ്യക്തികള്‍ വിസതട്ടിപ്പിനിരയായി ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട്. വ്യാജവിസ റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാന്‍ ബോധവല്‍ക്കരണം അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ വ്യാജ റിക്രൂട്ട്മെന്റ്, വിസതട്ടിപ്പ് എന്നിവയ്ക്കെതിരെ ഫലപ്രദമായ ബോധവല്‍ക്കരണം നടത്തുന്നതിനായി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

എമര്‍ജന്‍സി റിപ്പാട്രിയേഷന്‍ ഫണ്ട്

വിദേശത്തും കേളത്തിനു പുറത്ത് ഇന്ത്യക്കകത്തും ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ മലയാളികള്‍ അടിയന്തരവും ഗുരുതരവുമായ പ്രശ്നങ്ങള്‍ നേരിടുകയും അവര്‍ക്ക് ഉടനടി കേരളത്തിലേക്ക് തിരിച്ചുവരേണ്ടിവരികയും എന്നാല്‍ അതിനുള്ള സാമ്പത്തികശേഷി ഇല്ലാതിരിക്കുകയും മറ്റ് സഹായങ്ങള്‍ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ അവരെ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയാണ് എമര്‍ജന്‍സി റിപ്പാട്രിയേഷന്‍ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ വിദേശത്തുവെച്ച് മരണപ്പെടുന്ന നിര്‍ധനരായ മലയാളികളുടെ മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചെലവ് വഹിക്കുന്നതിനും ഈ ഫണ്ട് വിനിയോഗിക്കുന്നുണ്ട്.

വിദേശമലയാളികള്‍ക്കായി ഹെറിറ്റേജ് വില്ലേജ് സ്ഥാപിക്കുക

വിദേശമലയാളികള്‍ക്കായി തനതായ കേരളീയ പാരമ്പര്യമുള്‍ക്കൊള്ളിച്ച് ഒരു ഹെറിറ്റേജ് വില്ലേജ് സ്ഥാപിക്കുകയെന്നത് നോര്‍ക്ക വകുപ്പിന്റെ ചിരകാലാഭിലാഷമാണ്. കേരളത്തിന്റെ തനതായ സംസ്കാരം, പൈതൃകം, കല, സാഹിത്യം എന്നിവയുടെ ഉന്നമനത്തിനും ഇവ വിദേശീയ കേരളീയരുടെ വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുവാനുമായി വിദേശ കേരളീയരുടെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ വിദേശ കേരളീയര്‍ക്കായി ഒരു ഹെറിറ്റേജ് വില്ലേജ് സ്ഥാപിക്കുന്നതാണ് ഈ പദ്ധതി. ഇതില്‍ കളരി, യോഗ, ആയുര്‍വേദം ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യം, അന്തര്‍ദ്ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിദേശമലയാളികള്‍ക്കും കുടു​ബത്തിനും വന്ന് താമസിക്കുന്നതിനും അവരുടെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് താമസസൗകര്യവും ഇവിടെ ഒരുക്കുന്നതാണ്. ഇതിലേയ്ക്ക് എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ക്ഷണിക്കുകയുണ്ടായി. ഇതില്‍ വിദേശമലയാളികളെക്കൂടി ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. 300-500 ഏക്കര്‍ സ്ഥലത്താണ് വില്ലേജ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. കേരളീയ കലകള്‍ക്കായി പ്രത്യേക സ്ഥലമേര്‍പ്പെടുത്തുക, ആയുര്‍വേദ റിസോര്‍ട്ടുകള്‍ തുടങ്ങുക, മുതലായവും ഇതില്‍പ്പെടുന്നു.

സ്കില്‍ അപ് ഗ്രേഡേഷന്‍ പ്രോഗ്രാം

വിദേശത്ത് ജോലി അന്വേഷിച്ച് പോകുന്ന മലയാളികള്‍ക്കായി പരിശീലനം നല്‍കാനുള്ള പദ്ധതിയാണിത്. ഏതു രാജ്യത്തേയ്ക്കാണോ പോകാനുദ്ദേശിക്കുന്നത് ആ രാജ്യത്തെ സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍, ജോലി സാദ്ധ്യതകള്‍ എന്നീ കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതോടൊപ്പം വിവിധ ട്രേഡുകള്‍, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയിലും പരിശീലനം നല്‍കുന്നു.

സാന്ത്വന സഹായപദ്ധതി

25,000 രൂപയില്‍താഴെ വാര്‍ഷിക വരുമാനമുള്ള സ്ഥിരമായി തിരികെയെത്തിയ പ്രവാസി കേരളീയര്‍ക്ക് ധനസഹായം നല്‍കുന്നതിന് വേണ്ടി രൂപീകൃതമായ പദ്ധതിയാണ് സാന്ത്വന. വിവാഹം ചികിത്സാസഹായങ്ങള്‍, മരണാന്തര സഹായം എന്നിവ നല്‍കിവരുന്നുണ്ട്.





Last Updated on Thursday, 30 June 2011 12:36