Calendar

April 2024
MTWTFSS
1234567
891011121314
15161718192021
22232425262728
2930 
പ്രവര്‍ത്തനങ്ങള്‍‌ PDF Print
Written by administrator   
Wednesday, 22 June 2011 11:41

വിദേശത്തും പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ പ്രശ്നങ്ങളാണ് ഈ വകുപ്പില്‍ മുഖ്യമായും കൈകാര്യം ചെയ്യുന്നത്.

  1. വിദേശത്ത് വച്ച് കാണാതായവരെ കണ്ടെത്തുക
  2. വിദേശത്തുവച്ച് മരണമടയുന്ന കേരളീയരുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് സഹായിക്കുക
  3. വിദേശത്തുവച്ച് മരണപ്പെടുന്നവരുടെ അനന്തരാവകാശികള്‍കള്‍ക്കുള്ള ധനസഹായം, പെന്‍ഷന്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിന് സഹായിക്കുക.
  4. വിദേശമലയാളികളുടെ ക്ഷേമപ്രവര്‍ത്തനം
  5. വിദേശരാജ്യങ്ങളില്‍ നടക്കുന്ന മലയാളി സമ്മേളനങ്ങളില്‍ പ്രതിനിധീകരിക്കുക.
  6. അര്‍ഹമായ വേതനവും നഷ്ടപരിഹാരവും വിദേശത്തെ തൊഴിലുടമയില്‍ നിന്നും നേടിയെടുക്കുവാന്‍ സഹായിക്കുക.
  7. മറുനാട്ടില്‍ കഴിയുന്ന കേരളീയരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക.
  8. വിദേശത്തും മറ്റ് സംസ്ഥാനങ്ങളില്‍ താമസമാക്കിയവരുമായ കേരളീയരുടെ നാട്ടിലെ ബന്ധുക്കള്‍ക്കും സ്വത്തിനും ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുക
  9. അനധികൃത റിക്രൂട്ടിംഗ് തടയുന്നതിന് നടപടി സ്വീകരിക്കുക.
  10. വിദേശരാജ്യങ്ങളിലേക്കുള്ള വിമാനയാത്രക്കൂലി സംബന്ധിച്ച കാര്യങ്ങള്‍.
  11. കേരളത്തിനു പുറത്തുള്ള മലയാളി സംഘടനകളെ സഹായിക്കുക.
  12. ലോകമലയാളി സംഗമം സംഘടിപ്പിക്കുക.
  13. വിദേശത്തുവെച്ച് അപകടപ്പെടുന്നവരെ സഹായിക്കുക.
  14. വിദേശത്തുവച്ച് വിസാ തട്ടിപ്പിനിരയാകുന്നവരെ സഹായിക്കുക.
  15. വിദേശ തൊഴില്‍ദാതാവുമായുള്ള പ്രശ്നത്താല്‍ തിരിച്ചുപോരാന്‍ സാധിക്കാത്തവര്‍ക്ക് സഹായമെത്തിക്കുക.
  16. കസ്റ്റംസില്‍ നിന്നും പോലീസില്‍ നിന്നും മുംബൈ വിമാനത്താവളത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക.
  17. മുംബൈയിലെ ഗതാഗതവും താമസസൗകര്യവും സംബന്ധിച്ച പ്രശ്നങ്ങള്‍
  18. അവധിക്കാലത്ത് കൂടുതല്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുക.
  19. വിദേശമലയാളികളുടെ കുട്ടികള്‍ക്ക് പഠനസൗകര്യം ഏര്‍പ്പെടുത്തുക.
  20. വിദേശമലയാളികളുടെ ബന്ധുക്കളുടെ ആരോഗ്യസുരക്ഷാ പദ്ധതികള്‍.
  21. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ തൊഴിലാളികളുടെ സുരക്ഷ.
  22. തിരിച്ചുവരുന്നവരുടെ പുനരധിവാസം.
  23. പ്രവാസികളായിട്ടുള്ള കുട്ടികള്‍ക്ക് മലയാള ഭാഷയിലും സംസ്കാരത്തിലും അവഗാഹം ഉണ്ടാക്കുക

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നവരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രാദേശിക സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങള്‍ നോര്‍ക്കാ റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇവിടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. വിദേശ മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ നോക്കുന്നതിലേക്കുവേണ്ടി ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ ഒരു നോര്‍ക്ക സെല്ലും മുംബൈയില്‍ ഒരു എന്‍.ആര്‍.കെ. ഡെവലപ്പ്മെന്റ് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തികമായും ഭരണപരമായും സ്വാതന്ത്ര്യമുള്ള നോര്‍ക്ക - റൂട്ട്സ് എന്ന സ്ഥാപനം വഴിയാണ് നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തിവരുന്നത്.


Last Updated on Thursday, 30 June 2011 12:37